Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FB Post

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ്; അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ വീ​ണ്ടും കേ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗു​ണ്ടാ നേ​താ​വ് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ പോ​ലീ​സ് വീ​ണ്ടും കേ​സെ​ടു​ത്തു. ആ​ലു​വ സൈ​ബ​ർ പോ​ലീ​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി വി​വി​ധ ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ർ​ജു​ൻ ഇ​തി​നോ​ട​കം സം​സ്ഥാ​നം വി​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സം​ശ​യം. ഒ​ളി​വി​ലി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ൾ അ​ർ​ജു​ൻ ത​ന്നെ​യാ​ണോ ഇ​ടു​ന്ന​ത് അ​തോ മ​റ്റാ​രെ​ങ്കി​ലു​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

അ​തി​നി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ അ​ർ​ജു​ൻ ആയങ്കി തു​ട​രു​ക​യാ​ണ്. "ത​ങ്ങ​ളെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് സി​സ്റ്റ​മാ​ണെ​ന്നും മു​ട്ടി​ന് താ​ഴെ വെ​ടി​വ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ല" എ​ന്നു​മാ​ണ് ഒ​ളി​വി​ലി​രു​ന്ന് വെള്ളിയാഴ്ച രാ​ത്രി​യും ഇ​യാ​ൾ പു​തി​യ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. ഈ ​കു​റി​പ്പി​ന് താ​ഴെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up